ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Published : Sep 04, 2025, 08:40 AM IST
ksrtc accident

Synopsis

വലിയകുളങ്ങരയിൽ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികൾ മരിച്ചത്. അപകടത്തില്‍ മുന്‍ വശം പൂര്‍ണമായി തകര്‍ന്ന ജീപ്പ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ, അൽക്ക എന്നിവരാണ് മരിച്ചത്. പ്രിൻസിന്‍റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസും മറ്റൊരു മകൾ ഐശ്വര്യയും പരിക്കുകളോടെ ചികിത്സയിലാണ്. പ്രിൻസും കുടുംബവും നെടുമ്പാശേരി എയർപോർട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ ഉണ്ടായിരുന്ന 19 പേർക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അതേസമയം, കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ട് കാൽനട യാത്രികർ മരിച്ചു. എരമം സ്വദേശി വിജയൻ (50), രതിഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ