ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ, എത്തിയത് സഹോദരിയുടെ കുട്ടിക്ക് മാല വാങ്ങാനെന്ന പേരിൽ

Published : Jul 14, 2023, 11:35 PM ISTUpdated : Jul 14, 2023, 11:39 PM IST
ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ, എത്തിയത് സഹോദരിയുടെ കുട്ടിക്ക് മാല വാങ്ങാനെന്ന പേരിൽ

Synopsis

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളാണ് സജിതയെ കുടുക്കിയത്. 

പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്തെ  ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച  യുവതി അറസ്റ്റിൽ. പാലക്കാട് തരൂർ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളാണ് സജിതയെ കുടുക്കിയത്. സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയാണ് യുവതി ജ്വല്ലറിയിലെത്തിയത്. 
ജ്വല്ലറിയിൽ വ്യാജ  പേരും വിലാസവുമായിരുന്നു പ്രതി നൽകിയിരുന്നത്. ഇതിനു മുമ്പും സമാനമായ കേസിലെ പ്രതിയാണ് യുവതിയെന്ന് പൊലീസ് വ്യക്തമാക്കി.  

'സർക്കാർ ഉദ്യോഗസ്ഥൻ മുഖം കാണിക്കാൻ ആവശ്യപ്പെട്ടു', ഐസിയു പീഡന കേസ് അതിജീവിതയുടെ വെളിപ്പെടുത്തൽ

 

 

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ