ആലത്തൂർ നേടിയെങ്കിലും സ്വന്തം മണ്ഡലത്തിൽ കെ രാധാകൃഷ്ണന് വൻ വോട്ട് ചോർച്ച, എൽഡിഎഫിന് തലവേദന

Published : Jun 07, 2024, 08:57 AM IST
ആലത്തൂർ നേടിയെങ്കിലും സ്വന്തം മണ്ഡലത്തിൽ കെ രാധാകൃഷ്ണന് വൻ വോട്ട് ചോർച്ച, എൽഡിഎഫിന് തലവേദന

Synopsis

പാലക്കാട് ലോക് സഭാ മണ്ഡലത്തിലേത് പോലെ തന്നെ ബിജെപിയുടെ സ്വാധീനം സമീപ മണ്ഡലങ്ങളിലേക്കും വളരുന്നു എന്നത് യുഡിഎഫിനേക്കാൾ ആശങ്കപ്പെടുത്തുക എൽഡിഎഫിനെയാണ്. ചിറ്റൂരും നെന്മാറയും അടക്കമുള്ള 3 സിറ്റീംഗ് സീറ്റുകളിൽ ലീഡില്ല എന്നതും ആലത്തൂരിലെ ജയത്തിനിടയിലും എൽഡിഎഫിന് അലട്ടുന്ന തലവേദനയാണ്.

ചേലക്കര: നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കെ രാധാകൃഷ്ണന് സ്വന്തം മണ്ഡലമായ ചേലക്കരയിൽ 23000ത്തോളം വോട്ടുകൾ കുറഞ്ഞു. ആലത്തൂരിലൊന്നാകെ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ അധികം നേടിയത് ഒരു ലക്ഷത്തോളം വോട്ടുകൾ. തൃശൂരിനോട് ചേർന്ന് കിടക്കുന്ന ആലത്തൂരിലും താമസിയാതെ ബിജെപി വെല്ലുവിളി ഉയ‍ർത്തുമോ എന്ന ആശങ്കയുയർന്ന് കഴിഞ്ഞു. ആലത്തൂരിൽ ബിജെപിക്ക് നൂറ് ശതമാനത്തിലേറെയാണ് വോട്ട് വർധനയുണ്ടായത്. കുന്ദംകുളത്ത് 12150, വടക്കാഞ്ചേരി  12801, ചേലക്കര 11841, ചിറ്റൂ‌‍‍ർ  14272, തരൂ‌‌ർ 15597, നെന്മാറ 14522, ആലത്തൂർ 15653 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് പക്ഷ വോട്ടുകളിൽ വൻ ഇടിവുണ്ടായത്. 

ആലത്തൂരിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2019നേ അപേക്ഷിച്ച് ഉയർന്ന വോട്ടുകൾ. 60 ശതമാനം മുതൽ 110 ശതമാനം വരെ വോട്ടുയർന്നുന. കുന്ദം കുളത്ത് 17228 വോട്ട് ഉണ്ടായിരുന്നത്. 29378 വോട്ടായി. വടക്കാഞ്ചേരി 17424 വോട്ടുണ്ടായിരുന്നത് 30225 വോട്ടായി ഉയർന്നു. ചേലക്കരയിലേത് 17133ൽ നിന്ന് 28974 ആയി. ചിറ്റൂരിലേത് 9885ൽ നിന്ന് 24157 ആയി ഉയർന്നു. 15000ത്തോളം വോട്ടുകളുടെ വർധന. തരൂരിൽ 8601 24198 ആയി. നെന്മാറയിൽ 12345 വോട്ടുകൾ മാത്രമുണ്ടായിരുന്നത് 26 867 ആയി ഉ.യർന്നു. ആലത്തൂരിലെ 6959 വോട്ട് 15000ത്തിലേറെ വ‍ർധിച്ച് 22612 ആയി. മണ്ഡലത്തിലാകെ ബിജെപി നേടിയിത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം വോട്ടുകളുടെ വർധനവ്.

ചോർന്ന വോട്ടുകൾ കോൺഗ്രസിന്റേതാണ് എന്ന് സിപിഎം പറയുന്നുണ്ടെങ്കിലും 2021ലെ നിയമസഭാ ഫലങ്ങൾ തട്ടിച്ച് നോക്കുമ്പോൾ കാര്യങ്ങൾ മറിച്ചാണ്. ഉദാഹരണം നെൻമാറ. ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചത് 80,145 വോട്ടുകൾ. ഇത്തവണ കെ രാധാകൃഷണന് ലഭിച്ചത് 55451 വോട്ടുകൾ മാത്രം. 25000ത്തോളം വോട്ടുകളുടെ കുറവ്. ചേലക്കരയിൽ 83415 വോട്ട് നേടി വിജയിച്ച കെ രാധാകൃഷ്ണന് ലോക് സഭയിലേക്ക് മൽസരിച്ചപ്പോൾ ഇതേ മണ്ഡലത്തിൽ ലഭിച്ചത് 60368 വോട്ട് മാത്രമാണ്. 23000ത്തോളം വോട്ടുകളുടെ കുറവ്. ഇവിടെ 10000ത്തിലേറെ വോട്ടുകളാണ് ബിജെപി വർധിപ്പിച്ചത്. മൊത്തത്തിൽ മണ്ഡലത്തിൽ ഇടത് വോട്ടുകൾ കൂടി ബിജെപിയിലേക്ക് ചോർന്നു എന്നാണ് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവുക.

പാലക്കാട് ലോക് സഭാ മണ്ഡലത്തിലേത് പോലെ തന്നെ ബിജെപിയുടെ സ്വാധീനം സമീപ മണ്ഡലങ്ങളിലേക്കും വളരുന്നു എന്നത് യുഡിഎഫിനേക്കാൾ ആശങ്കപ്പെടുത്തുക എൽഡിഎഫിനെയാണ്. ചിറ്റൂരും നെന്മാറയും അടക്കമുള്ള 3 സിറ്റീംഗ് സീറ്റുകളിൽ ലീഡില്ല എന്നതും ആലത്തൂരിലെ ജയത്തിനിടയിലും എൽഡിഎഫിന് അലട്ടുന്ന തലവേദനയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി