'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്

Published : Jan 16, 2026, 09:43 PM IST
vasuki IAS

Synopsis

സമ്മാനമായി കിട്ടിയ സാരികളിൽ ഇഷ്ടം തോന്നുന്നവ എടുക്കാറുണ്ടെന്നും ശേഷിക്കുന്നവ പഴയതാണെന്നും അവർ പറയുന്നത്.

തൃശ്ശൂർ: മറ്റുള്ളവർ ഉപയോഗിച്ച സാരികളുടെ ഉപയോഗത്തിന്റെ പേരിൽ വീണ്ടും വൈറലായി വാസുകി ഐഎഎസ്. സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ തന്റെ മറൂൺ സാരിയേക്കുറിച്ചുള്ള വാസുകിയുടെ പരാമർശമാണ് സെക്കൻഡ് ഹാൻഡ് സാരി ഉപയോഗം വീണ്ടും വൈറലാവാൻ കാരണമായിട്ടുള്ളത്. തന്റെ കൈവശമുള്ളതിൽ 80 ശതമാനം സാരികളും മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിച്ച സാരികളാണെന്നായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വാസുകി ഐഎഎസ് വിശദമാക്കിയത്. സമ്മാനമായി കിട്ടിയ സാരികളിൽ ഇഷ്ടം തോന്നുന്നവ എടുക്കാറുണ്ടെന്നും ശേഷിക്കുന്നവ പഴയതാണെന്നും അവർ പറയുന്നത്. പുത്തൻ സാരി വാങ്ങിയിട്ട് പത്ത് വർഷമായെന്നും അവർ മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. 25 വർഷത്തോളം പഴക്കമുള്ള സാരിയും ഉപയോഗിക്കുന്നുണ്ടെന്നും വാസുകി ഐഎഎസ് വ്യക്തമാക്കിയിരുന്നു.

 കലോത്സവത്തിന്റെ പ്രധാന വേദിയിലും ഇത്തരം പുനരുപയോഗ സ്വാപ് ഷോപ്പും ആരംഭിച്ചിരുന്നു. ഉപഭോഗം പരമാവധി കുറയ്ക്കുകയെന്ന സന്ദേശമാണ് കുട്ടികൾക്ക് നൽകാനുള്ളതെന്നും വാസുകി പറയുന്നു. 64ാം കലോത്സവ വേദിയിലെ സ്വാപ് ഷോപ്പിൽ വസ്ത്രങ്ങൾ മാത്രമല്ല പുസ്തകങ്ങളും മറ്റ് അനവധി വസ്തുക്കളുമാണ് പുതിയ ഉടമകളെ കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ