കാണക്കാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെ; കാരണം കുടുംബ വഴക്കെന്ന് പൊലീസ്

Published : Oct 04, 2025, 09:57 AM ISTUpdated : Oct 04, 2025, 10:11 AM IST
Kanakkari Death

Synopsis

കോട്ടയം കാണക്കാരിയിൽ ഭാര്യ ജെസ്സി സാമിനെ ഭർത്താവ് സാം കെ. ജോർജ് കൊലപ്പെടുത്തിയത് ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ്. കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. 

കോട്ടയം: കാണക്കാരിയിൽ ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സി സാമിനെ ഭർത്താവ് സാം കെ. ജോർജ് മുൻകൂട്ടി പ്ലാൻ ചെയ്ത് ആണ് കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയിൽ കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ പ്രതി എത്തിയിരുന്നു. കഴിഞ്ഞ മാസം 26 ന് ആണ് കൊലപാതകം നടന്നത്. വൈകിട്ട് ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ വീട്ടിൽ സാം കെ. ജോർജ് എത്തി.ജെസ്സിയുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ പ്രതി കുരുമുളക് സ്പ്രേ പ്രയോഗിച്ചു.ഇതിനു ശേഷം കഴുത്തു ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പുലർച്ചെ ആണ് മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു.

പൊലീസ് പറയുന്നതിങ്ങനെ:

കുറവിലങ്ങാട് പട്ടിത്താനം സ്വദേശിനി ജെസിയുടെ (50) ന്റെ മൃതദേഹമാണ് വെള്ളി വൈകിട്ട് അഞ്ചിന് ഉടുമ്പന്നൂര്‍ - തട്ടക്കുഴ - ചെപ്പുകുളം റോഡില്‍ ചക്കൂരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. റോഡില്‍ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇരുവരും തമ്മില്‍ കുടുംബ വഴക്കും കോടതികളില്‍ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജെസിയെ സാം ജോര്‍ജ്ജ് കൊലപ്പെടുത്തി റബര്‍ തോട്ടത്തിലെ കൊക്കയിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ മാസം 26ന് വിദേശത്ത് ജോലി ചെയ്യുന്ന മക്കള്‍ ജെസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഇവരുടെ അഭിഭാഷകന്‍ ശശികുമാറും കുടുംബ സുഹൃത്തും മുഖേന വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ജെസിയെ കാണാനില്ലെന്ന് വ്യക്തമായി. ഇക്കാര്യം ഉറപ്പിച്ചതോടെ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാം ജോര്‍ജ്ജിനെ ബംഗളരുവില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജെസിയെ കൊലപ്പെടുത്തിയതായി സാം ജോര്‍ജ്ജ് സമ്മതിച്ചു. ഇയാളുടെ മൊഴിപ്രകാരം കുറവിലങ്ങാട് പൊലീസ് ചെപ്പുകുളത്ത് എത്തി. പ്രതി ചൂണ്ടിക്കാണിച്ച് ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം