കണ്ണാടിപ്പറമ്പിലെ ബൈക്ക് അപകടം; ബസിലെ ഡാഷ്ക്യാം ദൃശ്യം പുറത്ത്, അപകടം ലോറിയെ മറികടക്കുന്നതിനിടെ

Published : Jan 31, 2026, 06:44 PM IST
bike accident

Synopsis

ലോറിയെ മറികടക്കുന്നതിനിടെ ബസിന്‍റെ വലതു വശത്താണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷിനെ വളരെ പെട്ടെന്നുതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം

കണ്ണൂർ: കണ്ണൂരിലെ കണ്ണാടിപ്പറമ്പിലുണ്ടായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബസുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം. അനീഷ് എന്ന യുവാവാണ് മരിച്ചത്. ബസിന്‍റെ ഡാഷ്ക്യാമിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കണ്ണാടിപ്പറമ്പ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപം അപകടമുണ്ടായത്. ലോറിയെ മറികടക്കുന്നതിനിടെ ബസിന്‍റെ വലതു വശത്താണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷിനെ വളരെ പെട്ടെന്നുതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാറ്ററി ഇളക്കി മാറ്റിയിട്ട മീൻ ലോറിയുടെ പിന്നിലെ ടയറുകൾ കത്തി, വൻ തീപിടുത്തം; ഫയർഫോഴ്സ് ഇടപെടലിൽ വൻ അപകടമൊഴിവായി
'ഞാൻ പ്രകാശൻ' മോഡൽ മോഷണം; തലസ്ഥാനത്ത് വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായി, അന്വേഷിച്ചപ്പോൾ കുടുങ്ങിയത് വീട്ടുടമ