കണ്ണൂരിൽ സ്കൂളിലേക്ക് പോയ പതിനഞ്ചുകാരിയെ നാലംഗ സംഘം കാറിലേക്ക് വലിച്ചു, പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു

Published : Aug 02, 2023, 11:12 AM ISTUpdated : Aug 02, 2023, 12:28 PM IST
കണ്ണൂരിൽ സ്കൂളിലേക്ക് പോയ പതിനഞ്ചുകാരിയെ നാലംഗ സംഘം കാറിലേക്ക് വലിച്ചു, പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു

Synopsis

കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്

കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. 

കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു പെൺകുട്ടി. കാറിലുണ്ടായിരുന്ന നാല് പേർ പെൺകുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാൻ ശ്രമിക്കുകയായിരുന്നു.

Read More: ഇന്റർവെൽ സമയത്ത് പുറത്ത് പോയ കുട്ടി തിരികെ വന്നില്ല, പരിഭ്രാന്തി; തിരഞ്ഞുപാഞ്ഞ് പൊലീസും, കണ്ടെത്തി

കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിർ ദിശയിൽ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാർ തിരികെ പോയെന്നുമാണ് നാട്ടുകാർ പറയുന്നത്. 

പകച്ചോടിയ പെൺകുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിന് മുൻപും പ്രദേശത്ത് ഒമ്നി കാർ സ്കൂളിലേക്ക് പോയ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ വാഹനമിടിച്ച് . മൂന്ന് ദിവസം മുൻപ് ഒരു ആൺകുട്ടിയെ കക്കാട് നിന്ന് കാണാതായ സംഭവവും ഉണ്ട്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു