കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

Published : May 01, 2024, 08:49 AM ISTUpdated : May 01, 2024, 11:01 AM IST
കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

Synopsis

അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.  

കോഴിക്കോട് : വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഇയാളെ ഇന്നലെ ഉച്ചയോടെ കാണ്മാനില്ലെന്ന് ഭാര്യ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ ഷാനിഫിന്‍റെ അവസാന ലൊക്കേഷന്‍ വടകര കുളത്തിന് സമീപത്താണെന്ന് വ്യക്തമായി. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം കണ്ടെത്തിയത്. മൂക്കില്‍ നിന്ന് രക്തം വമിക്കുന്ന നിലയിലായിരുന്നു മൃതദഹേം. അമിത ലഹരി ഉപയോഗം ആകാം മരണകാരണമെന്ന് സംശയമുണ്ട്. വാഹനത്തില്‍ നിന്ന് ഒഴി‍‌ഞ്ഞ സിറിഞ്ച് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂ. ഷാനിഫ് വടകരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്

 

 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു