കരീലക്കുലങ്ങര ഹൈവേ മോഷണ കേസ്: ഒന്നാം പ്രതി വോളിബോൾ താരം, ചെന്നൈയിൽ പിടിയില്‍

Published : Aug 21, 2025, 09:41 PM IST
kareelakulangara highway robbery case accused arrested from chennai

Synopsis

കരീലക്കുലങ്ങര ഹൈവേ മോഷണക്കേസിലെ ഒന്നാം പ്രതിയും വോളിബോൾ താരവുമായ മരിയപ്പൻ ചെന്നൈയിൽ പിടിയിലായി. ജൂൺ മുതൽ ഒളിവിലായിരുന്ന ഇയാൾ പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിന്റെ രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്.

ഹരിപ്പാട്: കരീലക്കുലങ്ങര ഹൈവേ മോഷണ കേസിലെ ഒന്നാം പ്രതി മരിയപ്പൻ (സതീഷ് ) ചെന്നൈയിൽ പിടിയില്‍. കഴിഞ്ഞ ജൂണ്‍ മുതൽ ഇയാള്‍ ഒളിവിലായിരുന്ന ഇയാൾ പല സംസ്ഥാനങ്ങളിലായി കഴിഞ്ഞ് വരുന്നതിനിടെയാണ് പിടിയിലായത്. പ്രതി അറിയപ്പെടുന്ന വോളിബോൾ പ്ലെയർ ആയതിനാല്‍ എല്ലാ സ്റ്റേറ്റുകളിലും ഇയാള്‍ക്ക് ബന്ധങ്ങൾ ഉണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

കേസിലെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ ടീം ആന്ധ്രാ, കർണാടക, തമിഴ്‌നാട് പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ രഹസ്യ ഓപ്പറേഷൻ നടത്തിയിരുന്നു. അതിന്റെ ഭാഗമായി കേസിലെ 4 പ്രതികളെ തമിഴ്‌നാട്, കർണാടക, മുംബൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും പിടിച്ചു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യപ്രതി മരിയപ്പൻ ആണെന്ന് മനസിലാക്കിയത്. പൊലീസ് ഇയാളെ പിന്തുടർന്ന് ആന്ധ്രാ, തമിഴ്‌നാടു എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലെത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല.

തുടർന്ന് ഈ മാസം 18 ന് പ്രതി ഫോൺ ചെയ്ത സിമ്മിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും അയാളെ ഫോട്ടോ കാണിച്ചപ്പോൾ അയാൾ ചെന്നൈ ബസ്റ്റാൻഡിനു സമീപം നിന്നപ്പോൾ ഫോണ്‍ വിളിക്കാന്‍ ചോദിച്ചപ്പോൾ ഫോൺ കൊടുത്തതാണ് എന്നും പറഞ്ഞു. ആ ഭാഗത്തുള്ള സിസിടി ദൃശ്യങ്ങൾ നോക്കി പ്രതി നടന്നു പോകുന്നത് കണ്ടു. പൊലീസ് തുടർന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ഒരു ടാക്സി കാറിൽ കേറിപോകുന്നതും കണ്ടു. ടാക്സി നമ്പർ കണ്ടത്തി പൊലീസ് അയാളുടെ വീട്ടിൽ എത്തി. ചെന്നൈ സിറ്റിയിൽ ടാക്സി ഡ്രൈവർ ആണെന്നും റോഡിൽ നിന്നും കൈ കാണിച്ച അയാളെ കേറ്റിയതാണന്നും പറഞ്ഞു, തുടർന്നു പല ഭാഗത്തായി നിന്നിരുന്ന പൊലീസ് സംഘം ഒരുമിച്ച് പ്രതിയുടെ പുറകെ കൂടി സാഹസികമായി പിടികൂടുകയായിരുന്നു. കായംകുളം ഡി വൈ എസ് പി ബിനുകുമാർ, കരീലകുളങ്ങര ഐഎസ് എച്ച് ഒ നിസാമുദ്ധീൻ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണം നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം