ജിം സന്തോഷ് കൊലപാതകം, 89ാം ദിവസം കുറ്റപത്രം സമർപ്പിച്ച് പൊലീസ്, 800 പേജുള്ള കുറ്റപത്രം, 13 പ്രതികൾ

Published : Jun 26, 2025, 01:57 AM IST
karunagappally santhosh murder

Synopsis

സന്തോഷിന്റെ അമ്മയുടെ മുന്നിൽ വച്ച് ബോംബറിഞ്ഞും വെട്ടിപരിക്കേല്‍പ്പിച്ചുമാണ്ജിം സന്തോഷിനെ കൊലപ്പെടുത്തിയത്

കരുനാഗപ്പള്ളി: ഗുണ്ടാ പകയുടെ പേരിൽ കരുനാഗപ്പള്ളി സ്വദേശിയായ ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലപാതകം നടന്ന് 89ആം ദിവസമാണ് കരുനാഗപള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 800 പേജുള്ള കുറ്റപത്രമാണ് കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 13 പ്രതികൾ ആണ് കേസിൽ ആകെയുള്ളത്. ഒന്നാം പ്രതി പങ്കജ് മേനോന് സന്തോഷിനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം വിശദമാക്കുന്നത്.

 കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബോംബറിഞ്ഞും വെട്ടിയും ആക്രമിച്ചുവെന്നും കുറ്റപത്രം വിശദമാക്കുന്നു. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പരാമർമുണ്ട്. മാർച്ച് 27 ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷിന്റെ അമ്മയുടെ മുന്നിൽ വച്ച് ബോംബറിഞ്ഞും വെട്ടിപരിക്കേല്‍പ്പിച്ചുമാണ്ജിം സന്തോഷിനെ കൊലപ്പെടുത്തിയത്. 

ഗൂഡാലോചന, കൊലപാതകം, സംഘടിത കുറ്റകൃത്യമടക്കം ഉള്ള വകുപ്പുകൾ ആണ് കുറ്റപത്രത്തിൽ ഉള്ളത്. ശാസ്ത്രീയമായി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.  കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പേ പ്രതികൾ ഫോണുകൾ ഉപയോഗിക്കാതിരിക്കുകയും വാട്സ് ആപ്പ് മറ്റും വഴി കോളുകൾ ചെയ്തു മറ്റു പലരുടെയും സിം കാർഡ് ഉപയോഗിച്ച് ഇതിന് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ