'മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളെ വിഭജിച്ച് അഞ്ച് ജില്ലകളാക്കാം'; കേരളത്തിൽ ഇനിയും അഞ്ച് ജില്ലകൾക്ക് അവസരമുണ്ടെന്ന് വി.ടി. ബൽറാം

Published : Jan 08, 2026, 04:04 PM IST
Kerala Map

Synopsis

കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആകാമെന്നും ചർച്ചകൾ നടക്കട്ടെയെന്നും ബൽറാം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അഞ്ച് ജില്ലകൾക്ക് കൂടി സാധ്യതയുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആകാമെന്നും എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയും മറ്റൊരു ജില്ലക്കും സാധ്യതയുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ടെന്നും മൂന്ന് ജില്ലകളെ അഞ്ചാക്കാമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആകാമെന്നും ചർച്ചകൾ നടക്കട്ടെയെന്നും ബൽറാം പറഞ്ഞു. കേരളീയൻ എന്ന നിലയിൽ വ്യക്തിപരമായ നിരീക്ഷണമാണ് പങ്കുവെച്ചത്. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ലെന്നും എൻ്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
4 വയസുകാരി വീണത് ആറടിയിലേറെ ചെളി നിറഞ്ഞ കുളത്തിൽ, നിലവിളി കേട്ട് ഓടിവന്ന ഫൈസലും പ്രശാന്തും രക്ഷകരായി; പഞ്ചായത്ത് ആദരിച്ചു