
നാട്ടകം: കോട്ടയം നാട്ടകത്ത് പൊലീസ് ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട സമീപത്തിന്റെ വീടിന്റെ ജനലിൽ പതിച്ചു. ജനലിനോട് ചേർന്ന മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുമ്പും സമാനമായ അപകടം പൊലീസ് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉണ്ടായിട്ടുണ്ടെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.
സംഭവത്തെ പറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. ഉള്ളാട്ടില്‍ ജേക്കബിന്റെ വീട്ടിലേക്കാണ് പൊലീസ് പരിശീലനത്തിനിടെ വെടിവയ്പുണ്ടായത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സോണിയും കുടുംബവും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് പുറത്ത് വന്നിട്ടില്ല.
വീടിന്റെ പിന്‍ വശത്തെ ജനലാണ് വെടിവയ്പില്‍ പൊട്ടിയത്. സോണിയുടെ മകള്‍ അല്‍ക്കയുടെ സമീപത്തായാണ് വെടിയുണ്ടയും ജനല്‍ ചീളുകളും വന്ന് വീണത്. രണ്ട് വര്‍ഷം മുന്‍പ് എം സി റോഡില്‍ വാഹന ഷോറൂമിന് മുകളില്‍ വെടിയുണ്ട പരിശീലന വെടിവയ്പിനിടെ തറച്ചിരുന്നു.
അന്ന് നിർത്തിവച്ച പരിശീലനം വീണ്ടും ആരംഭിച്ചപ്പോഴാണ് നിലവിലെ സംഭവം. 1965ലാണ് നാട്ടകത്ത് റൈഫിള്‍ അസോസിയേഷന് ഷൂട്ടിംഗ് പരിശീലനത്തിന് സ്ഥലം അനുവദിക്കുന്നത്. അന്ന് ജനവാസ മേഖല അല്ലാതിരുന്ന പ്രദേശത്ത് ഇന്ന് നിറയെ വീടുകളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam