കാലാവസ്ഥാ വിഭാഗം അറിയിപ്പ്, കേരളത്തിൽ അടുത്ത 3 മണിക്കൂർ ജാഗ്രത വേണം, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത 

Published : Oct 17, 2023, 08:18 PM IST
കാലാവസ്ഥാ വിഭാഗം അറിയിപ്പ്, കേരളത്തിൽ അടുത്ത 3 മണിക്കൂർ ജാഗ്രത വേണം, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത 

Synopsis

തിരുവനന്തപുരത്ത് നഗര, ഗ്രാമ മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. നെയ്യാറ്റിൻകര, പൊന്മുടി മേഖലകളിൽ മണിക്കൂറുകളായി മഴ ശക്തമാണ്. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. 

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് നഗര, ഗ്രാമ മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. നെയ്യാറ്റിൻകര, പൊന്മുടി മേഖലകളിൽ മണിക്കൂറുകളായി മഴ ശക്തമാണ്. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. 

ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത 

ഒക്ടോബർ 17, 18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 19 ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്കൂൾ ബസ് ഡ്രൈവറെ കുറിച്ച് രക്ഷിതാക്കൾക്ക് ചില സംശയങ്ങൾ, പൊലീസിൽ അറിയിച്ചു;പരിശോധനയിൽ മദ്യപിച്ചെന്ന് തെളിഞ്ഞു

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൊസൈറ്റിയിലെത്തിയ വിഷ്ണു ജീവനക്കാർക്ക് മുന്നിൽ 'പാലഭിഷേകം' ചെയ്തു, അർഹമായ വിലനൽകുന്നില്ലെന്ന് ആരോപണം
ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം