കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്.

പത്തനംതിട്ട : പത്തനംതിട്ടയിൽമദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ആള്‍ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. ചെന്നീര്‍ക്കരയിൽ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇതോടെ അയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്. 

ഇതാദ്യമല്ല, പിഴ ചുമത്തിയിട്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്ന കുറ്റം; തൃശൂരിൽ പിടിച്ചത് 25 കിലോ പഴകിയ മാസം!

പാവാട വാതിലിൽ കുടുങ്ങി വീണു, ഡ്രൈവർ സ്‌കൂൾ ബസ് മുന്നോട്ടെടുത്തു; ബാലികയുടെ കാലിലൂടെ കയറിയിറങ്ങി

YouTube video player