
കോഴിക്കോട്: ബാലുശ്ശേരി എം എൽ എ. കെ എം സച്ചിൻ ദേവിൻ്റെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്കേറ്റു. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം ഉണ്ടായത്. അപകട സമയത്ത് എംഎൽഎ കാറിൽ ഇല്ലായിരുന്നു. എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. പറമ്പിൽ കടവ് മഖാമിൽ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയിരുന്നു. ആബിത്തിന് ഇടതു കൈക്കും മകളുടെ ഇടതു കാലിനുമാണ് പരുക്കേറ്റത്. പരിക്കേറ്റ പിതാവിനെയും മകളെയും സച്ചിൻ ദേവ് എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു.
Read Also: സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂർ കോർപറേഷൻ, നടപടി ജവഹർ സ്റ്റേഡിയം മലിനമാക്കിയതിന്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam