സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Aug 24, 2026, 10:11 AM IST
kochi nedumbassery accident

Synopsis

നെടുവന്നൂർ സ്വദേശിനിയായ വത്സല സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൂഴൂരിലെ സോഫ്റ്റ് ഡ്രിങ്ക് കമ്പനി ജീവനക്കാരിയായിരുന്നു. എസ്എൻഡിപി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെഎൻ ദിവാകരന്റെ സഹോദരിയാണ്.

കൊച്ചി: നെടുമ്പാശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സല (68) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.20-ഓടെ അത്താണി എയർപോർട്ട് റോഡിൽ സുവർണോദ്യാനം ഭാഗത്തായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് വീണ വത്സലയെ ഉടൻ ദേശം സിഎ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നെടുവന്നൂർ സ്വദേശിനിയായ വത്സല സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൂഴൂരിലെ സോഫ്റ്റ് ഡ്രിങ്ക് കമ്പനി ജീവനക്കാരിയായിരുന്നു. എസ്എൻഡിപി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെഎൻ ദിവാകരന്റെ സഹോദരിയാണ്. മക്കൾ: ശരണ്യ, ശില്പ. മരുമക്കൾ: മനു, അഭിലാഷ്. തിങ്കളാഴ്ച രാവിലെ അങ്കമാലി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു, ഓട്ടോഡ്രൈവർക്ക് ​ഗുരുതര പരിക്ക്
സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക്; പ്രതി കസ്റ്റഡിയിൽ