ചെവിതല കേൾപ്പിക്കാത്ത സൈലൻസർ, ഒളിച്ചുവയ്ക്കുന്ന നമ്പർ പ്ലേറ്റുകൾ; ഇക്കളി നിർത്താം! നടപടിയുമായി കൊച്ചി പൊലീസ്

Published : Jun 08, 2024, 09:40 PM IST
ചെവിതല കേൾപ്പിക്കാത്ത സൈലൻസർ, ഒളിച്ചുവയ്ക്കുന്ന നമ്പർ പ്ലേറ്റുകൾ; ഇക്കളി നിർത്താം! നടപടിയുമായി കൊച്ചി പൊലീസ്

Synopsis

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കൊച്ചി ട്രാഫിക് പോലീസ്‌ നടപടി.  

കൊച്ചി: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കൊച്ചി ട്രാഫിക് പോലീസ്‌ നടപടി.  മോട്ടോര്‍വാഹനവകുപ്പിനന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്തി നിരത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെയാണ്  പൊലീസ്‌ നടപടികള്‍ ശക്തമാക്കി. കമ്പനി ഫീറ്റ്‌ ചെയ്തിട്ടുളള സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെട്ടവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിച്ചതും. ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റുകള്‍ മഡ്‌ ഗാര്‍ഡുകളില്‍ ഫീറ്റ്‌ ചെയ്യാതെ, ടെയില്‍ ലാമ്പിനടിയിലായി തിരികി കയറ്റി വയ്ക്കുന്നതും ഉള്‍പ്പെടെ ഗുരതരതമായ രൂപമാറ്റം വരുത്തിയതടക്കം പരിശോധനയിൽ കണ്ടെത്തി.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയ 75 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടാഫിക്ക്‌ പൊലീസ്‌ നടപടികള്‍ സ്വീകരിച്ചു. മേല്‍ പറഞ്ഞ തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും നടപടികള്‍ തുടരും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക്‌ നിയമാനുസൃതമായ പിഴ ഈടാക്കി അവ യഥാര്‍ത്ഥ രൂപത്തിലേക്ക്‌ മാറ്റിയതിന്‌ ശേഷം മാത്രമെ ഉടമകള്‍ക്ക്‌ വിട്ടുനല്‍കുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.

മരം മുറിക്കുന്നതിനിടെ 35 അടിയോളം ഉയരത്തിൽ കുടുങ്ങി, മുഹമ്മദിന് രക്ഷയായി ഫയർഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു