എക്സ്റ്റൻഷൻലാഡറിന്റെ സഹായത്തോടെ സേനാംഗങ്ങൾ മരത്തിന് മുകളിൽ കയറി ആളെ മരത്തിൽ ഉറപ്പിച്ചു കെട്ടി സുരക്ഷ ഉറപ്പാക്കിയ ശേഷം താഴെയിറക്കുകയായിരുന്നു
ആലപ്പുഴ: മരം മുറിക്കുന്നതിനിടെ മധ്യവയസ്കൻ മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ രക്ഷിച്ചു. ചമ്പക്കുളം പാലക്കുളം വീട്ടിൽ ത്രേസ്യമ്മയുടെ പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ മുറിച്ച മര കഷ്ണം വന്നിടിച്ചു സാരമായ പരിക്കുപറ്റിയാണ് മരത്തിൽ കുടുങ്ങിയത്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് (64) ആണ് കുടുങ്ങിയത്. 35 അടിയോളം ഉയരത്തിലാണ് മുഹമ്മദ് കുടുങ്ങിയത്. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി ഇയാളെ താഴെയിറക്കി.
എക്സ്റ്റൻഷൻലാഡറിന്റെ സഹായത്തോടെ സേനാംഗങ്ങൾ മരത്തിന് മുകളിൽ കയറി ആളെ മരത്തിൽ ഉറപ്പിച്ചു കെട്ടി സുരക്ഷ ഉറപ്പാക്കിയ ശേഷം താഴെയിറക്കുകയായിരുന്നു. നെഞ്ചിന് സാരമായി പരിക്കേറ്റ ഇയാളെ സേനയുടെ തന്നെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയസിംഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ
