
ചേർത്തല: തങ്കിക്കവലയിൽ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കൽ വെള്ളനാതുരുത്തിൽ ബാലകൃഷ്ണൻ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ചൻ (2), ഡ്രൈവർ രതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം.
ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചോറ് കൊടുത്ത ശേഷം തിരിച്ച് കരുനാഗപള്ളിയിലേയ്ക്ക് വരുമ്പോൾ തങ്കിക്കവലയ്ക്ക് സമീപം വച്ച് വാഹനത്തിന്റെ മുൻ വശത്തുള്ള ടയർ പഞ്ചറായാതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡറിൽ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്ത് വലതുവശത്തെ റോഡിലേയ്ക്ക് മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് കാർ നിന്നത്.
വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 25 വർഷം തടവ്
ചില്ല് തകർന്ന വശങ്ങളിലൂടെ രാധാമണിയും വിജീഷയും റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മാരാണ് ആദ്യരക്ഷാപ്രവർത്തനം നടത്തിയത്. അഞ്ച് ഓട്ടോയിലായി ഏഴു പേരെയും ചേർത്തല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാധാമണിയുടെ പരിക്ക് സാരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തങ്കിക്കവലയിൽ അപകടങ്ങൾ നിത്യ സംഭവങ്ങളാവുകയാണ്.
കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam