കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി, ഫ്രാൻസിസ് ജോർജിന്‍റെ ചിഹ്നം ഓട്ടോറിക്ഷ

Published : Apr 08, 2024, 04:07 PM IST
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി, ഫ്രാൻസിസ് ജോർജിന്‍റെ ചിഹ്നം ഓട്ടോറിക്ഷ

Synopsis

കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.

ഫ്ലാഷ് മോബ്, തിരുവാതിര, പിഷാരടിയുടെ തകര്‍പ്പന്‍ പ്രസംഗവും; മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ആലപ്പുഴയിൽ ആഘോഷമായി

അതിനിടെ കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത രാജിവെച്ച യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം പാളുന്നുവെന്നതാണ്. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിച്ചിട്ടേയില്ല. ഇന്നാകട്ടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റുകയും ചെയ്തു സജി മഞ്ഞകടമ്പിൽ. പാലായിലെ ജോസഫ് ഗ്രൂപ്പിന്‍റെ ഓഫീസിൽ കയറിയാണ് സജി, കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. നാളെ കെ എം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി പറഞ്ഞത്.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്