കെ സി വേണുഗോപാൽ എത്തിയത് സിനിമാ താരം രമേശ് പിഷാരടിക്കൊപ്പമായിരുന്നു
ആലപ്പുഴ: സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തേടി ആലപ്പുഴയില്‍ യു ഡി എഫ് മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫ്ലാഷ് മോബും തിരുവാതിരയും രമേഷ് പിഷാരിയുടെ തകര്‍പ്പന്‍ പ്രസംഗവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഉത്സവാന്തരീക്ഷത്തിലാണ് കണ്‍വെന്‍ഷൻ നടന്നത്. ആലപ്പുഴയിലെ അഞ്ജലി ഓഡിറ്റോറിയമായിരുന്നു വേദി. കെ സി വേണുഗോപാൽ എത്തിയത് സിനിമാ താരം രമേശ് പിഷാരടിക്കൊപ്പമായിരുന്നു. പുഷ്പ വൃഷ്ടി നടത്തി പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ ഫ്ലാഷ് മോബും തിരുവാതിരയും പരിപാടിക്ക് അലങ്കാരമായി.
ഷാനിമോൾ ഉസ്മാനും ജെബി മേത്തറും അടക്കം യു ഡി എഫിലെ വനിതാ നേതാക്കളെല്ലാം വേദിയിലെത്തി. മണ്ഡത്തിലുടനീളമുള്ള പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നതോടെ ഹാളിൽ ഉത്സവാഘോഷമായിരുന്നു. പതിവ് പോലെ സദസ്സിനെ കൈയിലെടുത്തായിരുന്നു രമേശ് പിഷാരടിയുടെ പ്രസംഗം.
