
കോട്ടയം: കോട്ടയം മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ ഇന്നലെ വീട്ടിൽ നിന്ന് ഉറങ്ങിയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പിൽ നിന്ന് ശബ്ദം കേട്ടത്. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് വയറ്റിൽ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)