കോഴിക്കോട് യുവാക്കളുടെ മരണം: തീ പടര്‍ന്നത് ബൈക്കിൽ നിന്ന്, 2 ഫോണുകൾ കിട്ടി; പെട്രോൾ ടാങ്ക് പൊട്ടിയ നിലയിൽ

Published : Mar 03, 2024, 09:03 AM IST
കോഴിക്കോട് യുവാക്കളുടെ മരണം: തീ പടര്‍ന്നത് ബൈക്കിൽ നിന്ന്, 2 ഫോണുകൾ കിട്ടി; പെട്രോൾ ടാങ്ക് പൊട്ടിയ നിലയിൽ

Synopsis

മരിച്ച രണ്ട് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു

കോഴിക്കോട്: കോഴിക്കോട് സൗത്ത് കൊടുവള്ളിയിയിൽ ബൈക്കപകടത്തിൽ മരിച്ച യുവാക്കളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു ഫോണുകൾ കണ്ടെത്തി. ഫോണിൽ നിന്നും കിട്ടിയത് ആലുവ സ്വദേശി ആയ വിലാസമെന്ന് സൂചനയുണ്ട്. ബൈക്കിന്റെ നമ്പർ പ്ളേറ്റ് കത്തിയ നിലയിലാണ്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിയ നിലയിലാണ്. യാത്രക്കാരിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

നിയന്ത്രണം വിട്ട് ഇലക്ട്രിക് ബൈക്കിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തിയിരുന്നു. മരിച്ച രണ്ട് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് മൃതദേഹമുള്ളത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഫോണിൽ നിന്ന് ലഭിച്ച വിലാസം ഉപയോഗിച്ച് മരിച്ച രണ്ട് പേരെയും തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!
സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി