കോഴിക്കോട് അനൗണ്‍സ്‌മെന്റ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു, വീണത് വീട്ടുമുറ്റത്തേക്ക്; അഞ്ച് പേര്‍ക്ക് പരിക്ക്

Published : Sep 15, 2025, 09:52 PM IST
jeep accident

Synopsis

കോഴിക്കോട് കായക്കൊടിയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പരസ്യപ്രാചരണം നടത്തുകയായിരുന്ന ജീപ്പ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പിറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. 

കോഴിക്കോട്: അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പരസ്യപ്രാചരണം നടത്തുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പിറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ജീപ്പിലുണ്ടായിരുന്നവരാണ്. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വീഴ്ചയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിനും വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി