റോട്ടിലൂടെ കടന്നു പോയപ്പോൾ കണ്ട കാഴ്ച്ച; കോഴിക്കോട് പന്തീരാങ്കാവിൽ മരത്തിൽ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍

Published : Feb 05, 2026, 09:19 PM IST
Cat Death

Synopsis

കോഴിക്കോട് ഒളവണ്ണയിൽ പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ശോഭനയുടെ വീട്ടുവളപ്പിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ നല്ലളം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

കോഴിക്കോട്: പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് ഒളവണ്ണയിലെ കയറ്റിയിലാണ് സംഭവം. തറയില്‍തൊടി താഴം മനാടത്ത് ശോഭനയുടെ വീട്ടുവളപ്പിലെ തേക്കുമരത്തിലാണ് കയറില്‍ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. വൈകീട്ടോടെ വീട്ടിലെത്തിയ ശോഭനയുടെ മകന്‍ ശോഭീഷ് സംഭവം വാര്‍ഡ് മെംബറെ വിജയനെ അറിയിക്കുകയും വിജയന്‍ നല്ലളം പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവരം ആദ്യം പറഞ്ഞത് ട്യൂഷൻ ടീച്ചറോട്; പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
തിരുവനന്തപുരത്ത് 23 പുതിയ റൂട്ടുകളിൽ ഇ ബസ് സർവീസ്, മന്ത്രി-മേയർ തർക്കം പരിഹരിച്ചു, ആദ്യ സർവ്വീസ് ശനിയാഴ്ച