കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി അതിഥി തൊഴിലാളി മുങ്ങി; ബം​ഗാളിൽ പോയി പിടികൂടി പൊലീസ്

Published : Aug 28, 2026, 10:49 AM IST
kozhikode gold theft

Synopsis

കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കഴിഞ്ഞ 25-ാം തിയ്യതിയാണ് വി ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. 44 പവന്‍ തൂക്കം വരുന്ന സ്വര്‍ണവുമായി സമീര്‍ കടന്നുകളയുകയായിരുന്നു.

കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും സ്വര്‍ണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം ഇയാളുടെ നാട്ടില്‍ ചെന്നാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കഴിഞ്ഞ 25-ാം തിയ്യതിയാണ് വി ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. 44 പവന്‍ തൂക്കം വരുന്ന സ്വര്‍ണവുമായി സമീര്‍ കടന്നുകളയുകയായിരുന്നു. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി സ്ഥാപന ഉടമ ഏല്‍പിച്ചതായിരുന്നു ഇത്. മോഷണത്തിന് പിന്നാലെ സമീര്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷണ മുതല്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റപ്പാലത്ത് വയോധികയോട് ക്രൂരത; ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു; പ്രതിയായ യുവാവിനായി തെരച്ചിൽ
56 പേർക്കായുള്ള ജയിലിൽ 117 തടവുകാർ, ഡ്യൂട്ടിയിൽ 5 പേർ, റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല