കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Published : Dec 13, 2024, 07:27 PM ISTUpdated : Dec 13, 2024, 07:31 PM IST
കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Synopsis

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക്  ദാരുണാന്ത്യം. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയ്ക്ക് മുമ്പിൽ വേഗത കുറച്ചുകൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഇതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിയെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടയിൽ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെ ബൈക്കിൽ തട്ടുന്നതും സിസിടിവിയിലുണ്ട്.

ഇതോടെ ബൈക്കിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിൽ വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിന്‍റെ സിസിടിവി ദൃശ്യം:

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്


 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി