കോഴിക്കോട് നടുവണ്ണൂരിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കൈവരിയിലിടിച്ച് പറമ്പിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Published : Oct 21, 2026, 08:24 AM IST
kozhikode naduvannur accident

Synopsis

കോഴിക്കോട് നടുവണ്ണൂരിലെ ജവാന്‍ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മലപ്പുറത്ത് നിന്നും നടുവണ്ണൂര്‍ വെള്ളോട്ടങ്ങാടിയിലേക്ക് നിറയെ പച്ചക്കായ കയറ്റി പോവുകയായിരുന്നു പിക്കപ്പ് വാൻ.

കോഴിക്കോട്: മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന്(22) ആണ് പരിക്കേറ്റത്. കോഴിക്കോട് നടുവണ്ണൂരിലെ ജവാന്‍ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

മലപ്പുറത്ത് നിന്നും നടുവണ്ണൂര്‍ വെള്ളോട്ടങ്ങാടിയിലേക്ക് നിറയെ പച്ചക്കായ കയറ്റി പോവുകയായിരുന്നു പിക്കപ്പ് വാൻ. സംസ്ഥാന പാതയിലെ കൈവരിയില്‍ ഇടിച്ച് തൊട്ടടുത്ത പറമ്പിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. പിക്കപ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഷഹീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേയനും സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍; കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം, നാട്ടുകാർ ഭീതിയിൽ
വീടിനടുത്തുള്ള പുരയിടത്തിൽ നിന്ന് കടന്നൽ കുത്തി, ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു