
കോഴിക്കോട്: ലെഫ്റ്റനന്‍റ് ജനറൽ പ്രദീപ് നായർ ആർമി റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുള്ള ഡയറക്ടർ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985 ൽ സിഖ് റെജിമെന്‍റിലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്.
സത്താറ സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം നാഗാലാന്‍റില്‍ അസം റൈഫിൾസ് ഇൻസ്പെക്ടർ ജനറലായിരുന്നു.
സൈനികരെയും ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നത് ആർമി റിക്രൂട്ട്മെൻറ് ബോർഡാണ്. കോഴിക്കോട് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തിൽ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam