
കോഴിക്കോട്: പന്തിരിക്കരയിലെ അധ്യാപകൻ പുതിയോട്ടും കര വിജയൻ (54) അന്തരിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ദാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 11ാം പ്രതി ആദിത്യന്റെ അച്ഛനാണ്. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുവണ്ണ ജി.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഇതേ സ്കൂളിലെ അധ്യാപിക മേരി മിറിൻറയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ അരുണിമ മകളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam