പൊലീസ് ജീപ്പിൽ തട്ടി റോഡിൽ വീണു, കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

Published : Feb 17, 2026, 05:46 PM IST
Accident

Synopsis

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് സഡൻ ബ്രേക്കിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ നിഖിലിന്റെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു

തിരുവനന്തപുരം: ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ആലുംകുഴി കുന്നുംപുറത്ത് വീട്ടിൽ നിഖിൽ (22) ആണ് മരിച്ചത്. ജനുവരി 29 -ന് രാത്രി 7. 30 ഓടെ ഇളവട്ടം റേഷൻകട ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പാലോട് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന പൊലീസ് ജീപ്പ് സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. 

പൊലീസ് ജീപ്പിന് പിന്നിലായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു നിഖിൽ. സഡൻ ബ്രേക്കിട്ട ജീപ്പിൽ ഹാൻഡിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. നിഖിൽ റോഡിലേക്ക് തെറിച്ചു വീണു. നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിഖിലിൻ്റെ കാലിലൂടെ കയറിയിറങ്ങി. അതീവ ഗുരുതരാവസ്ഥയിലായ നിഖിലിനെ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ആഴ്‌ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ നിഖിലിൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു മാസത്തെ പരോൾ കഴിഞ്ഞ് മൂന്നാഴ്ചക്കുള്ളിൽ വീണ്ടും പരോൾ; സിപിഎം നേതാവിന് വാരിക്കോരി പരോൾ, അകത്തായത് പൊലീസിനെ ബോംബെറിഞ്ഞതിന്
കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി