അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്‍റെ എല്ലിന് പൊട്ടൽ സംഭവിച്ചു

മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്‍റെ എല്ലിന് പൊട്ടൽ സംഭവിച്ചു. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസില്‍ ആണ് സംഭവം. ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കയ്യിൽ ചൂരലുകൊണ്ട് അടിച്ചത്. അധ്യാപകനെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും കുടുംബം പരാതി നല്‍കി. കയ്യിന് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുട്ടിയുടെ അമ്മ. കുട്ടിയെ അധ്യാപകർ ചേർന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred