പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Published : Jul 21, 2023, 11:01 AM ISTUpdated : Jul 21, 2023, 11:06 AM IST
പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Synopsis

സീതാ മൗണ്ടിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ വച്ചാണ് മറിഞ്ഞത്  ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.

വയനാട്: വയനാട് പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. സീതാ മൗണ്ടിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ വച്ചാണ് മറിഞ്ഞത്  ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു. അമിതവേഗം ആകാം കാരണമെന്നാണ് സംശയം. അപകട സമയത്ത് 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വീഡിയോ കാണാം.. 

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ