
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ, ഭാര്യ സിനിമോൾ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടേശന് 48 ഉം സിനിമോൾക്ക് 43 ഉം വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബോധരഹിതനായി കുഴഞ്ഞുവീണ് യാത്രക്കാരന്‍; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരൽ തൊഴിലാളിയായി ഉപജീവനം നടത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ട് പേരും സ്കൂൾ വിദ്യാർത്ഥിനികളാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam