പ്രത്യേകതരം സ്വഭാവം ബേക്കറിയിലെ സിസിടിവിയിൽ പതിഞ്ഞു, ജോലി ചെയ്യുന്ന കെട്ടിടങ്ങളിലെ ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിക്കും, ഇലക്ട്രീഷ്യന്‍ പിടിയില്‍

Published : Jun 10, 2025, 08:14 PM IST
Sreerag

Synopsis

ചിറക്കൽ ആനപ്പറമ്പിലുള്ള നവാസ് ബേക്കറിയിൽ നിന്നും 15,000 രൂപ വില വരുന്ന ഇലക്ട്രിക് വസ്തുക്കൾ പ്രതി മോഷ്ടിച്ചിരുന്നു.

തൃശൂർ: ജോലിചെയ്യുന്ന കെട്ടിടങ്ങളിലെ ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിക്കുന്ന ഇലക്ട്രീഷ്യനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടകമ്പാൽ സ്രായിക്കടവ് സ്വദേശി ശ്രീരാഗി (28)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിറക്കൽ ആനപ്പറമ്പിലുള്ള നവാസ് ബേക്കറിയിൽ നിന്നും 15,000 രൂപ വില വരുന്ന ഇലക്ട്രിക് വസ്തുക്കൾ പ്രതി മോഷ്ടിച്ചിരുന്നു. 

കഴിഞ്ഞ നാലിന് പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലുള്ള സമയത്താണ് പ്രതി മോഷണം നടത്തിയത്. സ്ഥാപനത്തിലെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്യുന്ന കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക് വസ്തുക്കൾ മോഷ്ടിക്കാറുണ്ടന്ന് പ്രതി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി