എവിടെയാണെന്ന് ഒരു പിടുത്തവുമില്ല, സ്കൂട്ടർ മുഴുവൻ അഴിച്ചു നോക്കി; പുറത്ത് ചാടിയത് പുല്ലാനി മൂർഖൻ, പിടികൂടി

Published : Jun 10, 2025, 07:25 PM IST
SNAKE SCOOTER

Synopsis

ഇടുക്കി കട്ടപ്പനയിൽ സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ പിടികൂടി. പുല്ലാനി മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പിനെ പാമ്പുപിടുത്ത വിദഗ്ധൻ പിടികൂടി വനം വകുപ്പിന് കൈമാറി.

ഇടുക്കി: സ്കൂട്ടറിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടി. ഇടുക്കി കട്ടപ്പനയിലാണ് സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പ് കയറിയത്. സ്കൂട്ടർ അഴിച്ച് പാമ്പുപിടുത്ത വിദഗ്ധൻ ഷുക്കൂർ പാമ്പിനെ പിടിച്ചു. പുല്ലാനി മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി ഭയന്ന് സ്കൂട്ടർ സൈഡാക്കുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ ഹാൻഡിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചത് പെരുമ്പാമ്പിനെയാണ്. കണ്ണൂർ എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് പെരുമ്പാമ്പ് കയറിയത്.

സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറിൽ നിന്നാണ് യുവതി പാമ്പിനെ കണ്ടത്. ഇരിട്ടി അശോകൻസ്‌ ഡെന്‍റല്‍ ക്ലിനിക് ജീവനക്കാരിയായ രമിത സ്കൂട്ടിയിൽ ബുധനാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വള്ളിയാട് ഭാഗത്ത് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കവും കയ്യിൽ തണുപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.

ഇതോടെ യാത്രക്കാരി പരിഭ്രാന്തയായെങ്കിലും സമചിത്തതയോടെ വാഹനത്തെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇതിനാൽ വാഹനം മറ്റ് അപകടങ്ങളിൽ പെട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് സമീപത്തുള്ള വ്യാപാരി അനുപിന്റ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ