വരാമ്പറ്റയിലെ 'കുട്ടിയും കോലും' വന്‍ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളില്‍ നേട്ടമുണ്ടാക്കി ഗോത്രവിദ്യാര്‍ത്ഥികള്‍

Published : Aug 23, 2025, 08:17 AM IST
Kuttiyum Kolum

Synopsis

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിലെ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് തുടങ്ങിയ വരാമ്പറ്റ ജിഎച്ച്എസിലെ 'കുട്ടിയും കോലും' പദ്ധതി ഹിറ്റാകുന്നു. വരാമ്പറ്റ ജിഎച്ച്എസ് സ്കൂളിലെ പ്രവർത്തനം മാതൃകയാകുന്നു. 

കല്‍പ്പറ്റ: സ്‌കൂള്‍ ഇംഗ്ലീഷും കണക്കും ഹിന്ദിയുമൊക്കെ പഠിപ്പിക്കാനുള്ള ഇടം മാത്രമല്ലെന്നും കുട്ടികളുടെ മാനസികോല്ലാസത്തിന് കൂടി മുതല്‍ക്കൂട്ടാകുന്ന പരിപാടികള്‍ കൂടി നടപ്പാക്കണമെന്ന ചിന്തയില്‍ നിന്നായിരുന്നു വയനാട്ടിലെ വരാമ്പറ്റ ജിഎച്ച്എസ് അധികൃതര്‍ കൂട്ടിയും കോലും എന്ന പദ്ധതി മനസില്‍ കണ്ടതും ഇപ്പോള്‍ പ്രാവര്‍ത്തികമാക്കി വിജയിച്ചിരിക്കുന്നതും. ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്‌കൂളിലെ ഹാജര്‍ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് തുടങ്ങിയ 'കുട്ടിയും കോലും' ഇന്ന് വന്‍ ഹിറ്റാണ്. പഠനത്തോടൊപ്പം കായിക വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ്, വൈകുന്നേരങ്ങളില്‍ ഖോ-ഖോ, ഫുട്‌ബോള്‍, അത്ലറ്റിക്‌സ് തുടങ്ങിയ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയെന്നതാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയില്‍ ഇപ്പോള്‍ 200 വിദ്യാര്‍ത്ഥികളുണ്ട്. ഭൂരിപക്ഷവും ഗോത്ര വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നത് തന്നെയാണ് 'കുട്ടിയും കോലും' പദ്ധതിയുടെ വിജയം. മുന്‍ പ്രധാനധ്യാപകന്‍ സി.എച്ച് സനൂപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പദ്ധതിക്ക് കായിക അധ്യാപകരായ പി വി ബിപിനേഷും കെ എ ദീപയുമാണ് നേതൃത്വം നല്‍കുന്നത്. വൈകുന്നേരം 3.30 മുതല്‍ 5 മണി വരെയാണ് കായിക പരിശീലനം നല്‍കുന്നത്.

'കുട്ടിയും കോലും' പദ്ധതി തുടങ്ങിയതില്‍പ്പിന്നെ കായിക രംഗത്ത് സംസ്ഥാനതലത്തില്‍ തന്നെ നേട്ടങ്ങള്‍ കൈവരിക്കാന്‍ വരാമ്പറ്റ ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം കേരള ഖോ-ഖോ ടീമില്‍ വരാമ്പറ്റ ജിഎച്ച്എസില്‍ നിന്നുള്ള ഒരു ഗോത്ര വിദ്യാര്‍ത്ഥി ഇടം നേടിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിക്കപ്പെട്ട ജില്ലാ അത്ലറ്റിക് ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത എട്ട് ഗോത്ര വിദ്യാര്‍ത്ഥികളും മെഡലുമായാണ് തിരികെയെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം