പെട്രോൾ പമ്പിലെ ബഹളത്തിൽ തുടങ്ങിയ പൊലീസ് അന്വേഷണം, വലയിലായ അനിത ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി, ഒപ്പം 3 പേരും

Published : Aug 10, 2025, 11:09 AM IST
lady friends arrested

Synopsis

നെടുമങ്ങാട് പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കുകയും അന്വേഷണത്തിനെത്തിയ പൊലീസിനെ മർദ്ദിക്കുകയും ചെയ്ത സംഘത്തെ അറസ്റ്റ് ചെയ്തു. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ അനിത ഉൾപ്പെടെ നാല് പേരെയാണ് പിടികൂടിയത്.

തിരുവനന്തപുരം: പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പൊലീസുകാരെ മർദ്ദിച്ച വനിതയടക്കമുള്ള സംഘം അറസ്റ്റിൽ. നിരവധി കേസിലെ പ്രതിയായ അരുവിക്കര സ്വദേശി അനിത, മഞ്ച സ്വദേശിയായ ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നെടുമങ്ങാട് പതിനൊന്നാം കല്ലിലെ പെട്രോൾ പമ്പിൽ കാറിൽ എത്തിയ അഞ്ച് സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി അക്രമാസക്തരായപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായരുന്നു. 

പിന്നാലെ പൊലീസ് എത്തിയപ്പോൾ സംഘം കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ ഒളിച്ചിരുന്ന ഇവരെ പിടികൂടാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. എഎസ്ഐ ഷാഫി, പൊലീസ് കോൺസ്റ്റബിൾ അഭിലാഷ് എന്നിവർക്ക് ആണ് പരിക്കേറ്റത്. തുടർന്ന് നെടുമങ്ങാട് നിന്നും കൂടുതൽ പൊലീസ് എത്തി നാലു പേരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് അനിതയെന്നും ഇവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

 

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു