വൻ വഴിത്തിരിവ്, ലക്ഷമണന്‍റെ ചായക്കടയും ഗിരിജയുടെ പച്ചക്കറി കടയും വെറുതെ കത്തിയതല്ല; എല്ലാം രാധാകൃഷ്ണന്‍റെ പക

Published : Jun 12, 2025, 01:53 AM IST
palakkad shop fire

Synopsis

പാലക്കാട് കല്ലേക്കാട് വഴിയോര കടകൾക്ക് തീപിടിച്ച സംഭവത്തിൽ നാട്ടുകാരനായ ഒരാൾ പക തീർക്കാനായി തീയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പാലക്കാട്: പാലക്കാട് കല്ലേക്കാട് വഴിയോര കടകൾക്ക് തീപിടിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പക തീർക്കാനായി നാട്ടുകാരനായ ഒരാൾ തീയിട്ടതാണെന്ന് തെളിഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി രാധാകൃഷ്ണൻ വലയിലായത്. പാലക്കാട് - ഒറ്റപ്പാലം റൂട്ടിലെ കല്ലേക്കാടാണ് ഞെട്ടലുണ്ടാക്കിയ തീപിടിത്തം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തേനൂർ സ്വദേശികളായ ലക്ഷമണന്‍റെ ചായക്കടയും ഗിരിജയുടെ പച്ചക്കറി കടയും കത്തിനശിച്ചു. കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. കടയിലുണ്ടായിരുന്നതെല്ലാം അഗ്നിക്കിരയായി.

ഇതൊരു സാധാരണ തീപിടുത്തമല്ലെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു. അപ്പോഴാണ് നാട്ടുകാരനായ രാധാകൃഷ്ണനെന്നയാളുമായി തർക്കം നടന്നെന്ന് ലക്ഷമണനും ഗിരിജയും പൊലീസിനോട് പറഞ്ഞത്. തീപിടുത്തമുണ്ടായ സമയത്ത് രാധാകൃഷ്ണൻ അവിടെ എത്തിയതിന്‍റെ തെളിവും ലഭിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കടകൾ കത്തിയ സ്ഥലത്ത് പ്രതി നേരത്തെ കട നടത്തിയിരുന്നു. രാധാകൃഷ്ണന്‍റെ കടപൂട്ടിയതിന് പിന്നാലെയാണ് തൊട്ടടുത്ത് ഗിരിജ പച്ചക്കറി കട തുടങ്ങിയത്.

പച്ചക്കറിയുടെ അവശിഷ്ടങ്ങൾ തന്‍റെ സ്ഥലത്ത് കൊണ്ടിടുന്നു എന്ന് ആരോപിച്ച് രാധാകൃഷ്ണൻ പ്രശ്നം ഉണ്ടാക്കുമായിരുന്നു. ഗിരിജ പൊലീസിൽ പരാതി നൽകിയതോടെയാണ് പക തുടങ്ങിയത്. രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള മുറിയിലായിരുന്നു ലക്ഷമണൻ നേരത്തെ ചായക്കട നടത്തിയത്. വാടകയുടെ പേരിൽ തർക്കമായതോടെ കട ഒഴിഞ്ഞ് ഇവിടേക്കെത്തി. ഇതാണ് ലക്ഷണമനോടുള്ള വൈരാഗ്യം.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം