അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ഭാര്യക്ക് മർദ്ദനമേറ്റു; അബോധാവസ്ഥയിൽ ചികിത്സയിൽ

Published : Feb 18, 2023, 12:03 PM IST
അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ഭാര്യക്ക് മർദ്ദനമേറ്റു; അബോധാവസ്ഥയിൽ ചികിത്സയിൽ

Synopsis

ഗോപിനാഥൻ നായരുടെ സഹോദരനാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു

തിരുവനന്തപുരം: അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ഭാര്യക്ക് മർദ്ദനമേറ്റതായി പരാതി. സരസ്വതിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. ഗോപിനാഥൻ നായരുടെ സഹോദരനാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ സരസ്വതിയമ്മയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. വീട്ടിൽ വീണ് തലക്ക് പരിക്കേറ്റാണ് ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ അദ്ദേഹം മരിച്ചത്. നെയ്യാറ്റിൻകരയിലാണ് ഇവരുടെ വീട്.

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ കര്‍മ്മവഴികളെ ആവിഷ്‌കരിച്ച 'ശാന്തം, ഈ ശാന്തിമന്ത്രണം'

സംസ്ഥാനത്തെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരിലൊരാളാണ് ഗാന്ധിയൻ ഗോപിനഥൻ നായർ. 1934ൽ പതിനൊന്നാം വയസിൽ ഗാന്ധിജിയെ നേരിൽ കണ്ടതോടെ ഗാന്ധിമാർഗ്ഗത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. 1951ലാണ്  കെ. കേളപ്പന്റെ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് ആ പ്രസ്ഥാനത്തിന്റെ അമരക്കാരനായി. പ്രായാധിക്യത്തിലും പൊതുപരിപാടികളിലെല്ലാം സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ
'കമിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇത് പൊതുവഴിയാണ്, ചോദ്യം ചെയ്യപ്പെടും'; കുതിരപ്പാടത്ത് റോഡിൽ വിചിത്ര മുന്നറിയിപ്പ് ബോര്‍ഡ്