പൊലീസുകാര്‍ക്ക് സംശയം തോന്നിയതോടെയാണ് വണ്ടി തടഞ്ഞത്. തുടര്‍ന്ന് വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പിടികൂടി. റെസ്ക്യൂ പൊലീസാണ് ഇവരെ പിടികൂടിയത്. മഹ്ബൂല പ്രദേശത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്നും പ്രാദേശികമായി നിര്‍മ്മിച്ച 213 കുപ്പി മദ്യം പിടിച്ചെടുത്തു. 260 ദിനാറും ഇവരില്‍ നിന്ന് പിടികൂടി. മദ്യവില്‍പ്പനയിലൂടെ നേടിയ പണമാണിതെന്നാണ് സംശയം. പൊലീസിന്‍റെ പട്രോളിങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയത്. വാഹനത്തില്‍ പോകുകയായിരുന്ന ഇവരോട് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

Read Also -  അതിർത്തി വഴിയെത്തിയ കണ്ടെയ്നർ, ചെക്പോസ്റ്റിൽ പരിശോധന; എൽഇഡി ലൈറ്റിങ് ഉൽപ്പന്നങ്ങളിൽ 30 ലക്ഷം ലഹരി ഗുളികകൾ

പരിശോധനയില്‍ വാഹനത്തിന് നിന്ന് മദ്യം കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ മദ്യവില്‍പ്പന നടത്തിയതായി സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. രാജ്യത്ത് മദ്യവില്‍പ്പന തടയുന്നതിനുള്ള ശ്രമങ്ങളും പരിശോധനകളും അധികൃതര്‍ കര്‍ശനമായി തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം