
ഇടുക്കി: ആനച്ചാലിന് സമീപം ചെങ്കുളത്ത് കണ്ട പുലിയെച്ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കർ സ്ഥലം റിസർവ്വ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടത്. മറ്റെവിടെ നിന്നോ പിടികൂടിയ പുലിയെ വനംവകുപ്പ് ഇവിടെ കൊണ്ടു വന്നു വിട്ടതാണെന്നാണ് എം എം മണി എംഎൽഎ ആരോപിക്കുന്നത്.
ഒരാഴ്ച മുമ്പ് ആനച്ചാൽ ചെങ്കുളത്ത് കണ്ട പുലിയെ ചൊല്ലിയാണ് വിവാദം. ആദ്യ ദിവസം പൊലീസ് പട്രോളിംഗ് സംഘമാണ് പുലിയെ കണ്ടത്. രണ്ടാം ദിവസം രാവിലെ എട്ടരയോടെ സ്ക്കൂൾ ബസിന് മുന്നിലാണ് പുലി ചാടിയത്. ഇതോടെ പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തി. എന്നാൽ വളർത്തു മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാത്ത സാഹചര്യത്തിൽ കൂടുവെച്ച് പിടികൂടുന്നതിന് സാങ്കേതിക തടസമുണ്ടെന്നാണ് വനംവകുപ്പ് നിലപാട്.
വ്യാപക മഴയ്ക്ക് സാധ്യത, കിഴക്കൻ മേഖലകളിൽ മഴ കനക്കും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
ഇതിനിടെയാണ് എം എം മണിയുടെ ആരോപണം. വനംവകുപ്പാണ് പുലിയെ കൊണ്ടിട്ടിരിക്കുന്നതെന്നാണ് എംഎൽഎ ആരോപിക്കുന്നത്. റിസർവ്വ് വനമായി പ്രഖ്യാപിച്ച സ്ഥലത്ത് വന്യമൃഗങ്ങളുണ്ടെന്ന് വരുത്തി തീർക്കാനുള്ള വനംവകുപ്പിന്റെ തന്ത്രമാണിതെന്നാണ് നാട്ടുകാരുടെയും പരാതി. ഇതിനിടെ റിസർവ്വ് വന പ്രഖ്യാപനത്തിനെതിരെ സമരം ശക്തമാക്കാനാണ് പ്രദേശ വാസികളുടെ തീരുമാനം. പുലിയെ കൂടുവച്ച് പിടികൂടണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ഇലന്തൂർ ഇരട്ടനരബലി; ഇന്നും തെളിവെടുപ്പ്, ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിക്കും
പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചതിന് ശേഷം ചത്ത കടുവയുടെ പോസ്റ്റുമോർട്ടം ഇന്ന്
മൂന്നാർ നെയ്മക്കാട് ഭാഗത്തെ ജനവാസ മേഖലയിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചതിന് ശേഷം ചത്ത കടുവയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ദേശീയ കടുവാ സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കുന്ന പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാണ് പോസ്റ്റുമോട്ടം. കടുവ സങ്കേതത്തിലെ ജലാശയത്തിലാണ് ഇന്നലെ കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി മഹസ്സർ തയ്യാറാക്കിയ ശേഷം ജഡം തേക്കടിയിലെ രാജീവ് ഗാന്ധി സെന്‍ററിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. തിമിരം ബാധിച്ചതിനാൽ കടുവയുടെ ഒരു കണ്ണിന് കാഴ്ച ശക്തി ഉണ്ടായിരുന്നില്ല. കടുവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചാണ് കാട്ടിലേക്ക് തുറന്നുവിട്ടിരുന്നത്.