Latest Videos

ജോലിക്കിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങുവീണു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

By Web TeamFirst Published Nov 30, 2021, 9:17 AM IST
Highlights

മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
 

ചിറ്റാരിക്കാല്‍: റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങ് (coconut tree) പൊട്ടിവീണ് ഡ്രൈവര്‍ (Driverr) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ദാരുണസംഭവം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ സേലം സ്വദേശി ഫിനു(സദയന്‍) ആണ് മരിച്ചത്. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്‍തിട്ടക്ക് മുകളിലുണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഫിനുവിനെ പുറത്തെടുത്തത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഫിനു. ചിറ്റാരിക്കാല്‍ എസ്‌ഐ കെപി രമേശന്റെ നേതൃത്വത്തില്‍ പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തി.

Fire : ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം

Liquor : ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത
 

click me!