മാലിന്യം എന്ത് ചെയ്യും ? കോഴിക്കോട്ടെ വൻകിട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന, 1,25,000 രൂപ പിഴയീടാക്കി...

Published : Dec 01, 2023, 12:10 AM IST
മാലിന്യം എന്ത് ചെയ്യും ? കോഴിക്കോട്ടെ വൻകിട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന,  1,25,000 രൂപ പിഴയീടാക്കി...

Synopsis

നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ ഉപയോഗം, മലിനജല സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണം, പൊതുശുചിത്വം, ജൈവ മാലിന്യ സംസ്കരണം എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന വൻകിട സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാ‍‍ഡ് അംഗങ്ങൾ മിന്നൽ പരിശോധന നടത്തി.കോഴിക്കോട് കോർപ്പറേഷൻ, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും വാണിമേൽ, അഴിയൂർ, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പരിശോധന നടത്തിയത്. രണ്ട് ടീമായാണ് ഉദ്യോഗസ്ഥർ പ്രതിദിനം 100 കിലോ മാലിന്യം ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.
 
നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ ഉപയോഗം, മലിനജല സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണം, പൊതുശുചിത്വം, ജൈവ മാലിന്യ സംസ്കരണം എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്. ദിവസേന നൂറിലധികം   ആളുകൾ വന്നുപോകുന്ന സ്ഥലങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നടത്തി. നിയമപ്രകാരം പാലിക്കേണ്ട ശുചിത്വ പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നായി 1,25,000 രൂപ  പിഴ ഈടാക്കി. 44 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്നായി  പിടിച്ചെടുക്കുകയും ചെയ്തു.

ഉറവിട മാലിന്യസംസ്കരണം കൃത്യമായി പാലിക്കാൻ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ  ഉപയോഗിച്ചാൽ  കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജില്ലാ ഓഫീസ് സൂപ്രണ്ടുമാരായ എ അനിൽകുമാർ, പി സി മുജീബ്, ഹെഡ് ക്ലാർക്ക് ഷനിൽകുമാർ, ശുചിത്വ മിഷൻ റിസോർഴ്‌സ് പേഴ്‌സണൽ പ്രനിത, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്റ്റിഫൻ, ആശതോമസ്, സനൽകുമാർ, വിജിന, പ്രജിഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പിഴ സമയബന്ധിതമായി അടച്ചില്ലെങ്കിൽ  റവന്യു റിക്കവറി നടപടിയിലൂടെ തുക ഈടാക്കുമെന്നും തുടർദിവസങ്ങളിൽ പരിശോധന  വ്യാപിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി. എസ് ഷിനോ അറിയിച്ചു.

Read More : ബസ്സ്റ്റാന്‍റിൽ ശല്യക്കാരൻ, തടയാനെത്തിയ പൊലീസുകാരന്‍റെ വിരൽ കടിച്ചുമുറിച്ചു; പ്രതി പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 53കാരൻ മരിച്ചു