നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്ക്

Published : Feb 14, 2026, 07:37 PM IST
youth death

Synopsis

ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: പാലക്കാട് ആലത്തൂർ പാടൂരിന് സമീപം സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പുതുക്കോട് തിരുവട പൊറ്റ ഹക്കിമിൻ്റെ മകൻ അനസ് ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9:30 യോടെയായിരുന്നു അപകടം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് എതിർദിശയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച ബാഗ്; തുറന്നപ്പോൾ കണ്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന 10 കിലോ കഞ്ചാവ്
'ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു',വാക്ക് പാലിച്ച് ഗണേഷ് കുമാർ; എലിക്കാട്ടൂരിലെ അമ്മയ്ക്ക് വീൽചെയർ