
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ഫോർച്യൂണർ കാറാണ് ആസിം എന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്. കോഴിക്കോട് നിന്ന് കണ്ണപ്പൻകുണ്ടിലേക്ക് പോകുകയായിരുന്നു ബസ്.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ മംഗലാപുരം സ്വദേശി സൗധ, ഐഫ എന്നിവർക്കും ബസ് യാത്രികരായ കണ്ണപ്പൻകുണ്ട് സ്വദേശി ജുനൈന, ആയിഷ, ആമിന എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam