എറണാകുളത്ത് ലോറിയുടെ ക്യാബിനിനുള്ളില്‍ ഡ്രൈവർ മരിച്ച നിലയിൽ; ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

Published : Apr 17, 2026, 03:36 PM IST
Sameer

Synopsis

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ സമീറിനെ (46) എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍(46) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പൊലീസിനും വിവരം ലഭിക്കുകയായിരുന്നു. പുതിയോട്ടില്‍ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ്‌വാന്‍, സൈഫ, സമീര്‍. എറണാകുളം മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഷു ആശംസയിൽ ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, പിന്നാലെ വിവാദം: ചേർത്തലയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ; അറിവോടെയല്ലെന്ന് വിശദീകരണം
കുടുംബകലഹത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങി, ബന്ധുവീട്ടിൽ പോയെന്ന് കരുതി അന്വേഷിച്ചില്ല, വീട്ടമ്മ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു