റോഡ് പെട്ടന്ന് ഇടിഞ്ഞു താഴ്ന്നു, ചരക്ക് ലോറി ചരിഞ്ഞ് അപകടത്തിൽപ്പെട്ടു; പാലത്തിന്‍റെ കൈവരി രക്ഷയായി!

Published : Dec 15, 2022, 07:45 PM ISTUpdated : Dec 15, 2022, 11:22 PM IST
റോഡ് പെട്ടന്ന് ഇടിഞ്ഞു താഴ്ന്നു, ചരക്ക് ലോറി ചരിഞ്ഞ് അപകടത്തിൽപ്പെട്ടു; പാലത്തിന്‍റെ കൈവരി രക്ഷയായി!

Synopsis

പഴയ പാലം പൊളിച്ച് വീതി കൂട്ടി 2010 ലാണ് പുതിയപാലം ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയ നിർമ്മാണമാണ് റോഡ് ഇടിഞ്ഞു താഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു

ഹരിപ്പാട്: റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി ചരിഞ്ഞ് അപകടത്തിൽപ്പെട്ടു. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് പടിഞ്ഞാറ് പൊതുമരാമത്ത് വകുപ്പിന്റെ പാലത്തിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്ന്‌  ഉച്ചയോടുകൂടി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് കാലടിയിൽ നിന്നും അരിയുമായി വന്ന ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിലാണ് പാലവും റോഡും ചേരുന്ന ഭാഗം ഇടിഞ്ഞ് ലോറിയുടെ പിൻഭാഗം താഴേക്ക് പോയത്. പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

പഴയ പാലം പൊളിച്ച് വീതി കൂട്ടി 2010 ലാണ് പുതിയപാലം ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയ നിർമ്മാണമാണ് റോഡ് ഇടിഞ്ഞു താഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡാണാപ്പടി പാലത്തിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്ന് കൈവരിയിലേക്ക് ചരിഞ്ഞു നിൽക്കുന്ന ലോറിയുടെ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് പലരും സോഷ്യൽ മീഡിയയിൽ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്ക്

അതേസമയം ഇന്ന്  കൊടുങ്ങല്ലൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഓട്ടോ റിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്കേറ്റു എന്നതാണ്. കൊടുങ്ങല്ലൂർ ടി കെ എസ് പുരത്താണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടി കെ എസ് പുരത്ത് സാന്താ മരിയ സ്കൂളിന് എതിർ വശത്ത് ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം നടന്നത്. വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോവുകയായിരുന്ന ഓട്ടോ റിക്ഷയാണ് ടി കെ എസ് പുരത്ത് വച്ച് അപകടത്തിൽ പെട്ടത്. മോട്ടോർ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും