
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി തലകീഴായി താഴ്ച്ചയിലേക്ക് മറിഞ്ഞ് (Lorry overturns ) അപകടം (Accident) . ചുരത്തിലെ എട്ട് വളവിന് സമീപമാണ് അപകടമുണ്ടായത്. ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഫറോക്കിലേക്ക് വരുകയായിരുന്ന ടി.എൻ. 91 ബി 8043 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി ഗണേശന് (44) ആണ് പരിക്കേറ്റത്. ചോക്ലേറ്റ് മിഠായിയുമായി വരുന്ന ലോറിയാണ് ചുരമിറങ്ങുന്നതിനിടെ തലകീഴായി മറിഞ്ഞത്. പകൽ സമയത്ത് എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബൈക്ക് തടി ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഇടുക്കി: വെള്ളിയാഴ്ച്ച രാത്രിയില്‍ മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപം ദേശിയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നാര്‍ പെരിയവരൈ സ്വദേശി സുബിനാണ് മരിച്ചത്. സുബിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന തടി ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപം ദേശിയപാതയില്‍ വാഹനാപകടം സംഭവിച്ചത്. ഹെഡ് വര്‍ക്ക്സ് അണക്കെട്ട് ഭാഗത്തു നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബൈക്ക് മൂന്നാറില്‍ നിന്ന് അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന തടിലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ബൈക്ക് യാത്രികനും മൂന്നാര്‍ പെരിയവരൈ സ്വദേശിയുമായ സുബിന്‍ മരിച്ചു.സുബിനൊപ്പം സഞ്ചരിച്ചിരുന്ന മൂന്നാര്‍ കോളനി സ്വദേശിയായ സുഹൃത്തിനും അപകടത്തില്‍ പരിക്ക് സംഭവിച്ചു.ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടത്തില്‍ പരിക്കേറ്റ ശേഷം സുബിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ത ചികിത്സക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ ഭാഗം തകര്‍ന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam