ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദം, ശക്തി പ്രാപിക്കും; വടക്കൻ കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

Published : Aug 01, 2023, 02:14 PM ISTUpdated : Aug 01, 2023, 02:18 PM IST
ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദം, ശക്തി പ്രാപിക്കും; വടക്കൻ കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

Synopsis

വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടവിട്ട മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യൂന മർദ്ദം രൂപപ്പെട്ടു. ന്യൂന മർദ്ദം വൈകുന്നേരത്തോടെ അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കും. തുടർന്ന് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  അറിയിച്ചു.

അതേസമയം ന്യൂനമർദ്ദം രൂപപ്പെട്ടത് കേരളത്തിൽ സ്വാധീനിക്കല്ല. വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടവിട്ട മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഉടനീളം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും ഇതുവരെ പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാലവർഷം  പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ ലഭിച്ച മഴ വളരെ കുറവാണ്. മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ,  ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം ശരിയാകുമെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് രൂക്ഷമായ വരൾച്ചയായിരിക്കും. 

Read More :  'അമ്മയെ പോലെ പോരാളി മറ്റാരുമില്ല'; 5 മണിക്കൂര്‍ നീണ്ട പരിശ്രമം, കാനയിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി അമ്മയാന!

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ